കനത്ത മഴയിൽ മണ്ണിടി‍ഞ്ഞു വീണ് വീട് തകർന്നു ; ഒഴിവായത് വന്‍ ദുരന്തം ; വീട്ടിലുള്ളവർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം പള്ളിക്കരയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു. മുട്ടം തോട്ടച്ചില്‍ ജോമോന്‍ മാത്യുവിന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവർ ഭക്ഷണം കഴിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.

വീട്ടിലുണ്ടായിരുന്നവര്‍ അല്‍പം സുരക്ഷിതമായ ഇടത്താണ് ഇരുന്നതെന്നതു കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. വീടിന്റെ പുറകു വശത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. കിടപ്പുമുറിയടക്കം രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. അലമാല, കട്ടില്‍, ജനാല തുടങ്ങിയ സാധനങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നും സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.