മൂന്ന് ദിവസം കൂടി മഴ ശക്തമായി തുടരും: മരണ സംഖ്യ 101 ആയി
മൂന്ന് ദിവസം കൂടി മഴ ശക്തമായി തുടരും: മരണ സംഖ്യ 101 ആയി
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയുണ്ടാകുമെങ്കിലും 16ന് ശേഷം മഴയുടെ ശക്തി കുറയും. മഴക്കെടുതിയില്‍ ഇതുവരെ 101പേര്‍ മരിച്ചെന്നാണ് കണക്ക് . എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 95 ആണ്. 60 പേരെ കണ്ടുകിട്ടാനുണ്ട്.
അതേസമയം, മലപ്പുറത്തും വയനാട്ടിലും കനത്ത ദുരന്തം വിതച്ച ശേഷം വീണ്ടും കനത്ത മഴ തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സ്ഥലങ്ങളിലുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204 മില്ലി മീറ്ററിലധികം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട്ടും കാസര്‍കോട്ടും മഴ ശക്തിയായി തുടരുകയാണ്. മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. പമ്പയാറും അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകുകയാണ്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പാലാ ഈരാട്ടുപേട്ട റോഡില്‍ വെള്ളംകയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. നാളെ മലപ്പുറം മുതല്‍ വടക്കോട്ട് ജില്ലകളിലേക്ക് മഴ മാറും. 16നും വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമായ ലഭിക്കുക. അവിടുന്നങ്ങോട്ട് മഴയുടെ ശക്തി കുറയുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് നാളെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.