play-sharp-fill
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴക്കെടുതി രൂക്ഷം; കുട്ടിക്കാനത്തിനും മുണ്ടകയത്തിനുമിടയിൽ കെ.കെ റോഡിൽ മണ്ണിടിഞ്ഞ് വീണ് റോഡിലെ ഗതാഗതം തടസപ്പെട്ടു; കൊക്കയാർ വടക്കേമല ഭാഗത്തും ഉരുൾപൊട്ടൽ;  കൈത്തോടുകളെല്ലാം കരകവിഞ്ഞൊഴുകുന്നു; അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

സ്വന്തം ലേഖിക

കോട്ടയം; ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴക്കെടുതി രൂക്ഷം.

കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം കയറി. കൈത്തോടുകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. മുണ്ടക്കയം -എരുമേലി ബൈപാസ്സ് പാലം കരകവിഞ്ഞൊഴുകുന്നു. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കുട്ടിക്കാനത്തിനും മുണ്ടകയത്തിനുമിടയിൽ കെ.കെ റോഡിൽ മണ്ണിടിഞ്ഞ് വീണ് റോഡിലെ ഗതാഗതം തടസപ്പെട്ടു. കൊക്കയാർ വടക്കേമല ഭാഗത്തും ഉരുൾപൊട്ടൽ.

കുട്ടികാനം പുല്ലുപാറയിൽ ഉരുൾ പൊട്ടൽ ഉണ്ടായി. കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തു ഉരുൾപൊട്ടി വെള്ളം ഉയരുന്ന സാഹചര്യത്തിൽ മർഫി സ്കൂളിൽ ദുരിതശ്വാസ ക്യാമ്പ് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് പിച്ചകപ്പള്ളിമേട് അജിയുടെ വീട് തകർന്നു.

കുട്ടനാട്ടിൽ കനത്ത മഴ തുടരുകയാണ്. എസി റോഡിൽ വെള്ളം കയറി. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി.