കോട്ടയത്ത് കനത്തമഴയില്‍ ഉരുള്‍പൊട്ടല്‍; വീട് തകര്‍ന്നു: അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത് ആറ് പേർ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഭരണങ്ങാനം കടനാട് പഞ്ചായത്ത് അതിര്‍ത്തിയായ കയ്യൂര്‍ നാടുകാണിയില്‍ ഇന്നലെ രാത്രിയിലെ കനത്തമഴയില്‍ ഉരുള്‍പൊട്ടലുണ്ടായി.

video
play-sharp-fill

സംഭവത്തില്‍ വീട് തകര്‍ന്നു. അപകട സമയത്ത് വീട്ടില്‍ ആറ് പേരുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, വീടിന്‍്റെ അടുക്കളയടക്കം തകര്‍ന്നിട്ടുണ്ട്.

സംഭവ സ്ഥലം കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി എം പി സന്ദര്‍ശിച്ചു. താഹസീല്‍ദാര്‍ എസ് ശ്രീജിത്തിനെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാശനഷ്ടം വന്ന വീടുകള്‍ക്ക് അടിയന്തരമായ ധനസഹായം അനുവദിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു