അയർക്കുന്നം:
നീറിക്കാട് പ്രദേശത്ത് കനത്തമഴയിൽ മരങ്ങൾ കടപുഴകി വീടുകളുടെ മേൽ പതിക്കുന്നു.
നീറിക്കാട് കല്ലമ്പള്ളിൽ വിനോദ് കെ.എസിന്റെ വീടിന്റെ മേൽക്കൂര അതിരാവിലെ വീയിയടിച്ച കാറ്റിൽ
തേക്ക് മരം വീണ് പൂർണ്ണമായും തകർന്നു. മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
വീടിന്റെ ഭിത്തിക്കും കാര്യമായ തകർച്ച ഉണ്ടായിട്ടുണ്ട്.ഇവരുടെ വീടിനോട് ചേർന്ന് തന്നെ നാരാണൻ കല്ലമ്പള്ളിയുടെ വീടിന്റെ ഷീറ്റുകൾ കഴിഞ്ഞദിവസം പ്ലാവ് മരം വീണ് തകർന്നിരുന്നു. ഗൂർഖണ്ഡസാരി പാറേക്കടവ് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റു ചെരിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിരിക്കുവാണ്. കെ.എസ്.ഇ.ബി ജീവനക്കാർ അഹോരാത്രം പണിയെടുത്ത് വൈദ്യുത കണക്ഷൻ പുനസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.നീറിക്കാട് കല്ലമ്പള്ളിൽ വിനോദിന്റെ വീടിന്റെ മേൽ തേക്ക് മരം പതിച്ചിരിക്കുന്നു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിൽ ,വാർഡ് മെമ്പർ ബിനോയി മാത്യു എന്നിവർ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു.