play-sharp-fill
കനത്ത ചൂടിൽ വലഞ്ഞ് ഉത്തർപ്രദേശ്; 33 തെരെഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ മരിച്ചു, സംഭവത്തിൽ റിപ്പോർട്ട് തേടി, സംഭവത്തിനെ കുറിച്ച് വ്യക്തതയില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ

കനത്ത ചൂടിൽ വലഞ്ഞ് ഉത്തർപ്രദേശ്; 33 തെരെഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ മരിച്ചു, സംഭവത്തിൽ റിപ്പോർട്ട് തേടി, സംഭവത്തിനെ കുറിച്ച് വ്യക്തതയില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ

ലഖ്നോ: കനത്ത ചൂടിൽ ഉത്തർപ്രദേശിൽ 33 പോളിങ് ഉദ്യോഗസ്ഥർ മരിച്ചു. യു.പി ചീഫ് ഇലക്ടറൽ ഓഫിസർ നവദീപ് റിൻവയാണ് കണക്കുകൾ പുറത്തുവിട്ടത്. ഉഷ്ണതരംഗത്തിൽ ഒരു വോട്ടർ മരിച്ചതായും റിപ്പോർട്ടുണ്ട്. ശുചീകരണ ജീവനക്കാർ, സുരക്ഷ ജീവനക്കാർ, മറ്റ് പോളിങ് ഉദ്യോഗസ്ഥർ എന്നിവരാണ് മരിച്ചത്.

ഉഷ്ണതരം​ഗം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകരതലുകൾ എടുക്കാതിരുന്നതിനെതിരെ ജില്ലാ മജിസ്ട്രേറ്റുമാർ റിപ്പോർട്ട് തേടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിലും മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ കുറിച്ചും വ്യക്തമായ റിപ്പോർട്ട് വേണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാർ അറിയിച്ചു. ​


തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് കൃത്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകിയിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും ചീഫ് ഇലക്ടറൽ ഓഫിസർ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group