video
play-sharp-fill

വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു ; ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സംക്രാന്തി സ്വദേശി റിയാദിൽ മരിച്ചു

വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു ; ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സംക്രാന്തി സ്വദേശി റിയാദിൽ മരിച്ചു

Spread the love

റിയാദ് : വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദില്‍ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ദീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.

അടുത്തകാലം വരെ റിയാദില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. കുടുംബം ഇപ്പോള്‍ നാട്ടിലാണ്. അസീം രണ്ട് മാസം മുമ്ബാണ് നാട്ടില്‍ വന്ന് പോയത്. വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: മുമ്മി. മക്കള്‍: അയിഷ, ആലിയ, ആമിന, ആദില്‍, അബ്രാർ. പിതാവ്: സിദ്ധീഖ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിലെത്തിച്ച്‌ കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖർസ്ഥാനില്‍ ഖബറടക്കും.