
തിരക്കിട്ട ദിവസങ്ങളിൽ ഏറ്റവും എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഹെൽത്തി വിഭവം ദോശ തന്നെ ആയിരിക്കും. അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്താണ് ദോശ മാവ് തയ്യാറാക്കാറുള്ളത്. എന്നാൽ ഇതൊന്നുമില്ലാതെ ഒരു ഇൻസ്റ്റ് ബ്രേക്ക്ഫാസ്റ്റ് ആയാലോ? അതിന് അരിപ്പൊടി മാത്രം മതി.
വളരെ പെട്ടെന്ന് തയാറാക്കാവുന്ന പ്രഭാത ഭക്ഷണമാണിത്. തേങ്ങാപ്പാലിൽ പഞ്ചസാരചേർത്ത് ഈ നീർദോശയ്ക്കൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.
ചേരുവകൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിപ്പൊടി -1കപ്പ് (ഇടിയപ്പം അല്ലെങ്കിൽ പത്തിരിപ്പൊടി )
തേങ്ങ തിരുമ്മിയത് -1/2 കപ്പ്
വെള്ളം – 1 1/2 മുതൽ 2 കപ്പ് വരെ ആകാം
ഉപ്പ് – ആവശ്യത്തിന്
ആദ്യം അരിപ്പൊടി 1കപ്പ് വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ ഇളക്കുക.
അതിനു ശേഷം മിക്സിയിൽ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ബാക്കി വെള്ളവും ചേർത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക.
അതിനു ശേഷം ഒരു പാൻ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക.
ഈ ദോശ മറിച്ചിടരുത്. നീർദോശ റെഡി.
തേങ്ങാപാൽ ചേർത്ത് കഴിക്കാം.