വായനാറ്റം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ പേടിക്കേണ്ട വയനാറ്റം അകറ്റാൻ ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും

Spread the love

വളരെ നിസാരമായി തോന്നുമെങ്കിലും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വായയുടെ ആരോഗ്യം ഒരു പ്രധാന ഘടകമാണ്. വായുടെ മോശം ആരോഗ്യം മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

മിക്കവരെയും അകറ്റുന്ന ഒരു സാധാരണ പ്രശ്‌നമാണ് വായ്‌നാറ്റം. വായ് നാറ്റത്തിന് പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. എന്നാല്‍ വായ്‌നാറ്റം മറ്റ് രോഗങ്ങളുടെ ലക്ഷണവുമാകാം.

വായയുടെ ആരോഗ്യത്തില്‍ നമ്മുടെ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ വായ് നാറ്റം വഷളാക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യും. പല ഭക്ഷണങ്ങളും വായ്‌നാറ്റം മാറ്റുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ലേഖനത്തില്‍ ചില സൂപ്പര്‍ഫുഡുകളെ നിങ്ങള്‍ക്ക് പരിചയപ്പെടാം. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ വായ്‌നാറ്റാം നീക്കാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൈര്

നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു മികച്ച സൂപ്പര്‍ഫുഡാണ് തൈര്. കാരണം ഇത് പല വിധത്തില്‍ നിങ്ങളുടെ വായ്‌നാറ്റത്തെ ചെറുക്കാന്‍ സഹായിക്കുന്നു. തൈരിലും മറ്റ് പാലുല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗാണുക്കളുടെ വളര്‍ച്ചയെ ചെറുക്കുന്നു. പ്രോബയോട്ടിക് അടങ്ങിയ തൈര് കഴിച്ചാല്‍ നിങ്ങളുടെ വയറിന്റെ ആരോഗ്യം കൂട്ടാനാകും. ഇത് നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.

തുളസി

തുളസിയിലെ പോളിഫെനോള്‍സ് എന്ന സ്വാഭാവിക തന്മാത്രകള്‍ വായ്‌നാറ്റത്തെ ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തുളസിയില്‍ ധാരാളമായി ക്ലോറോഫില്‍ ഉണ്ട്. ഇലക്കറികളിലോ സപ്ലിമെന്റിലോ ക്ലോറോഫില്‍ കാണപ്പെടുന്നു. നിങ്ങളുടെ വായ്‌നാറ്റ പ്രശ്‌നത്തെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു.

ഗ്രീന്‍ ടീ

ബ്ലാക്ക് ടീയിലും ഗ്രീന്‍ ടീയിലും ആന്റി ബാക്ടീരിയല്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി ഉണ്ട്. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് ദുര്‍ഗന്ധത്തിന് കാരണമാകുന്ന സള്‍ഫര്‍ സംയുക്തങ്ങളെ കുറയ്ക്കുന്നു. ഇത് നിങ്ങളുടെ വായ്‌നാറ്റ് പ്രശ്‌നം തടയാന്‍ സഹായിക്കുന്നു.

സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സി അതിന്റെ രോഗശാന്തി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. തണ്ണിമത്തന്‍, മറ്റ് വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഹാലിറ്റോസിസിനും മറ്റ് ദന്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ജിംഗിവൈറ്റിസ് തടയാന്‍ സഹായിക്കുന്നു. സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ വായ്‌നാറ്റ പ്രശ്‌നത്തെ ചെറുക്കാനും സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചിയില്‍ കാണപ്പെടുന്ന ജിഞ്ചറോള്‍ എന്ന പദാര്‍ത്ഥം വായിലെ സള്‍ഫര്‍ സംയുക്തങ്ങളുടെ നീക്കുന്ന ഉമിനീര്‍ എന്‍സൈമിനെ സജീവമാക്കുന്നു. ചെറുചൂടുള്ള വെള്ളം, നാരങ്ങ നീര്, ചതച്ച ഇഞ്ചി എന്നിവ ചേര്‍ത്ത് വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു മൗത്ത് വാഷ് തയാറാക്കി ഉപയോഗിക്കാം. പുതിയ ഇഞ്ചി തന്നെ ഇതിനായി എടുക്കുക. ഇത് നിങ്ങളുടെ വായ്‌നാറ്റം ചെറുക്കാന്‍ സഹായിക്കും.

അയമോദകം

വായ്‌നാറ്റത്തിന് ഏറ്റവും അറിയപ്പെടുന്ന പരിഹാരങ്ങളിലൊന്നാണ് അയമോദകം. ഇതിലെ എണ്ണകളാണ് വായനാറ്റത്തിനെ പ്രതിരോധിക്കാനായി പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ കറുവപ്പട്ടയും തുളസിയും വായ്‌നാറ്റം നീക്കാനായി ഉപയോഗിക്കാം. ഏലം, ടാരഗണ്‍, യൂക്കാലിപ്റ്റസ്, റോസ്‌മേരി, മല്ലിയില എന്നിവയും ഇതേ ആവശ്യത്തിനായി ഫലപ്രദമാകുന്ന മറ്റ് ഔഷധങ്ങളാണ്.

ചെറി

ശ്വാസോച്ഛ്വാസത്തിലുണ്ടാകുന്ന ദുര്‍ഗന്ധം നീക്കാന്‍ ചെറി നിങ്ങളെ സഹായിക്കുന്നു. ചെറിയിലെ രാസവസ്തുക്കള്‍ മീഥൈല്‍ മെര്‍കാപ്റ്റനെ ഇല്ലാതാക്കുന്നു. നാവില്‍ മീഥൈല്‍ മെര്‍കാപ്റ്റന്‍ ഉണ്ടാക്കുന്ന അരോചകമായ മണത്തെ ചെറി ഇല്ലാതാക്കുന്നു. നിങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും പുതുമ അനുഭവപ്പെടുന്നു. ചെറിയില്‍ ധാരാളമായി നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്

പഞ്ചസാരയുടെ അളവ് കുറവായതിനാല്‍, ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വായിലെ അണുക്കളെ കുറയ്ക്കുകയും ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ഇതിലെ CBH എന്ന പദാര്‍ത്ഥം പല്ല് നശിക്കുന്നത് തടയുന്നു. കൊക്കോയില്‍ സ്വാഭാവിക CBH അടങ്ങിയിട്ടുണ്ട്.

ഇതും ശ്രദ്ധിക്കുക

വിവിധ ഘടകങ്ങള്‍ നിങ്ങളുടെ വായുടെ ആരോഗ്യത്തെയും വായ് നാറ്റത്തെയും സ്വാധീനിക്കുന്നു. അതിനാല്‍, നിങ്ങളുടെ വായ് നാറ്റത്തിന്റെ കാരണം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടാതെ, നല്ല വായ ശുചിത്വവും പിന്തുടരുക. ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുക, ഫ്‌ളോസിംഗ് ചെയ്യുക, മൗത്ത് വാഷ് ഉപയോഗിക്കുക തുടങ്ങിയവയാണ് വായ്‌നാറ്റം നിയന്ത്രിക്കാനും ശ്വാസം മെച്ചപ്പെടുത്താനുമുള്ള മറ്റ് ചില വഴികള്‍.