
മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം ; തൈര് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിള്‍സ്, മുഖക്കുരുവിന്റെ പാട് എന്നിവ മാറാൻ മികച്ചതാണ് തെെര്. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് സഹായിക്കുന്നു. പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. തൈരില്‍ ആൻ്റിഓക്‌സിഡൻ്റ് മുഖത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. തൈരില്‍ സിങ്ക് അടങ്ങിയിരിക്കുന്നതിനാല്‍ മുഖക്കുരു തടയാൻ ഇത് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകള്‍…
ഒന്ന്
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരക്കപ്പ് തൈര്, ഒരു അവോക്കാഡോ, 2 ടേബിള്‍ സ്പൂണ്‍ കറ്റാർവാഴ ജെല്‍ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
ആരോഗ്യമുള്ളതോ തിളങ്ങുന്നതോ ആയ ചർമ്മത്തിന് ആവശ്യമായ പ്രോട്ടീനുകള്‍, വിറ്റാമിൻ ഡി, പ്രോബയോട്ടിക്സ് എന്നിവ തെെരില്‍ അടങ്ങിയിട്ടുണ്ട്.
രണ്ട്
1 ടേബിള്‍ സ്പൂണ്‍ തൈര്, 1 ടേബിള്‍സ്പൂണ്‍ ഓട്സ് പൊടിച്ചത്, ½ ടേബിള്‍ സ്പൂണ്‍ തേൻ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക മുഖത്തും കഴുത്തിലുമായി പുരട്ടുക. ചർമ്മത്തെ പുറംതള്ളാനും മുഖം വൃത്തിയാക്കാനും ഓട്‌സ് ഉപയോഗിക്കാം.
മൂന്ന്
അരക്കപ്പ് തൈര്, 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.