play-sharp-fill
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളർച്ചയെ തടയാനും സഹായിക്കും ചില ഭക്ഷണങ്ങൾ, അറിയാം…!

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളർച്ചയെ തടയാനും സഹായിക്കും ചില ഭക്ഷണങ്ങൾ, അറിയാം…!

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാകുമ്ബോഴാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയുണ്ടാകുന്നത്.

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും ശരീരത്തില്‍ ഇരുമ്ബ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.


1. മാതളം 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. മാതളത്തില്‍ ഇരുമ്ബ് ധാരാളം അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വർധിപ്പിച്ച്‌ വിളർച്ചയെ തടയുന്നു.

2. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ നിറഞ്ഞതുമാണ്. ഇരുമ്ബ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

3. പ്രൂണ്‍സ്

പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

4. ഈന്തപ്പഴം

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്ബിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും.

5. ഇലക്കറികള്‍

അയേണും ബി കോബ്ലക്സും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

6. ഉലുവയില 

ഉലുവയിലയില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.