play-sharp-fill
ആരോഗ്യ ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഒന്നാണ് തേൻ; തേനിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

ആരോഗ്യ ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഒന്നാണ് തേൻ; തേനിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

 

സ്വന്തം ലേഖകൻ

 

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന തേൻ പല ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നു. രുചി മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തില്‍ തേൻ വളരെ സമ്പന്നമായി കണക്കാക്കപ്പെടുന്നു.

 

അസംസ്കൃതമായ തേനിലെ പോഷകഗുണങ്ങളെല്ലാം നമ്മുടെ ശരീരത്തില്‍ പരിപൂര്‍ണ്ണ ആരോഗ്യസ്ഥിതി നിലനിര്‍ത്താനുള്ള കഴിവുണ്ട്. പൊതുവേ മധുരം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു പറയും. എന്നാല്‍ചില മധുരങ്ങള്‍ ശരീരത്തിന് ഗുണകരമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് തേന്‍ മധുരം. തേന്‍ സ്വാഭാവിക മധുരമാണ്. അതിനാൽ തേൻ ആരോഗ്യത്തിന് ദോഷം വരുത്തില്ലെന്നതു മാത്രമല്ല, ആരോഗ്യത്തിന് ഗുണകരവുമാണ്. തേന്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുമെന്നതാണ് വാസ്തവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനില്‍ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിലെ അലര്‍ജികളെ പ്രതിരോധിക്കും. അലര്‍ജി ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

 

ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ചെറുചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

 

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തേൻ. ചെറുചൂട് വെള്ളത്തില്‍ തേൻ ചേര്‍ത്ത് രാവിലെ കുടിച്ചാല്‍ ശരീരഭാരം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ. തേനും ചെറുനാരങ്ങാവെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പ് അകറ്റാന്‍ സഹായിക്കും.

 

തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും. കൂടാതെ തേൻ വൈറ്റമിനുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.

 

തേനിലെ ഷുഗര്‍ ശരീരത്തിലെ ഇന്‍സുലിന്‍ തോതും വര്‍ദ്ധിപ്പിയ്ക്കും. ഇതിലൂടെ ഇന്‍സുലിന്‍ കുറവു മൂലം പ്രമേഹരോഗ സാധ്യതയുടെ അവസരം കുറയുന്നു. മുടിയുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്. ഇത് നല്ലൊരു കണ്ടീഷണര്‍ ഗുണം നല്‍കുന്നു. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കുകയും മുടി കൊഴിച്ചില്‍ തടയാൻ സഹായിക്കുകയും ചെയ്യുന്നു. അല്പം ചെറുചൂടുള്ള വെള്ളത്തില്‍ തേൻ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി അല്‍പം കഴിഞ്ഞ് കഴുകാം.

 

അതുപോലെ നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വേണം. ഒരു ഗ്ലാസ്സ് ചൂട് പാലില്‍ ഒരു സ്പൂണ്‍ തേൻ ചേര്‍ത്തു കുടിച്ചാല്‍ ഉറക്കമില്ലായ്മയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും. കൂടാതെ തൊണ്ടവേദന പോലുളള പ്രശ്‌നങ്ങള്‍ക്കും തേന്‍ ആശ്വാസം നല്‍കും. കുട്ടികള്‍ക്കും ഇതു നല്ലതാണ്. കുട്ടികളുടെ ഓര്‍മശക്തിയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധശക്തിയ്ക്കുമെല്ലാം ഏറെ സഹായകമാണ്.