play-sharp-fill
പ്രളയദുരിതാശ്വാസത്തിനായി പുതിയ കാറിന്റെ ഫാൻസിനമ്പർ വേണ്ടെന്ന് വച്ച് പൃഥ്വിരാജ്; ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കും; കടുത്ത ദാരിദ്രമാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി

പ്രളയദുരിതാശ്വാസത്തിനായി പുതിയ കാറിന്റെ ഫാൻസിനമ്പർ വേണ്ടെന്ന് വച്ച് പൃഥ്വിരാജ്; ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കും; കടുത്ത ദാരിദ്രമാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി

സിനിമാ ഡെസ്‌ക്

കൊച്ചി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സജീവായി രംഗത്തറങ്ങിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരെല്ലാവരും. ടൊവിനോയും സുഹൃത്ത് സംഘവും താരജാഡകളെല്ലാം മാറ്റി വച്ച് ചാക്കും ചുമന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. ഇതനിടെയാണ് മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് പുതിയ പ്രഖ്യാപനവുമായി എത്തിയത്.
പുതുതായി വാങ്ങിയ തന്റെ റേഞ്ച് റോവർ കാറിന് ഫാൻസി നമ്പർ വേണ്ടെന്നു വച്ച് ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ് ചെയ്യുന്നത്. എറണാകുളം ആർടിഒ ഓഫീസിലാണ് കെ.എൽ 07 സി.എസ് 7777 എന്ന നമ്പറാനായുള്ള ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, നമ്പർ റിസർവേഷൻ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആർടിഒ അധികൃതരെ അറയിക്കുകയായിരുന്നു. ഈ തുക തുക പ്രളയദുരിതാശ്വാസത്തിന് നൽകുന്നതിനാണ് പിൻമാറ്റമെന്ന് താരം പറഞ്ഞതായും ആർടിഒ അധികൃതർ പറഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി ഹുറാകാന്‍ പൃഥ്വിരാജ്  സ്വന്തമാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎൽ–7–സിഎൻ–1 എന്ന നമ്പര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകിയതുമൊക്കെ അന്ന് ചര്‍ച്ചയായിരുന്നു. ദുരതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുമ്പും സജീവമാണ് താരം. കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഒമ്പതു ലക്ഷം രൂപയുടെ അവശ്യവസ്‍തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നല്‍കിയിരുന്നു.ഇപ്പോള്‍ കൊച്ചിയിലെ സന്നദ്ധ സംഘടനയായ അന്‍പോട് കൊച്ചിക്കു വേണ്ടി ഒരു ലോഡ് നിറയെ അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് പൃഥ്വിരാജ്. അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ഇന്ദ്രജിത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.അന്‍പോട് കൊച്ചി അയയ്ക്കുന്ന, അവശ്യസാധനങ്ങളുടെ 26-ാമത്തെ ലോഡാണ് ഇതെന്നും വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചാത്തിലേക്കാണ് വാഹനം പോവുകയെന്നും ഇന്ദ്രജിത്ത് അറിയിച്ചു. പൃഥ്വിരാജിന് നന്ദിയും അറിയിച്ചിട്ടുണ്ട് സഹോദരന്‍ കൂടിയായ ഇന്ദ്രജിത്ത്.

താൻ പുതുതായി വാങ്ങിയ റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്ന് വെച്ച് ആ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന നടൻ പൃഥ്വിരാജിന്റെ തീരുമാനത്തെ സോഷ്യൽ മീഡിയ കയ്യടിയോടെയാണ് സ്വീകരിച്ചത്. എന്നാൽ, എന്നാൽ താരത്തിന്റെ ഈ നടപടിയെ ട്രോളി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെ അനൂകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയിയയിൽ ച്ർച്ചയും ഇതോടെ പുരോഗമിക്കുകയാണ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…