ജീവിതത്തിൽ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ടത്: സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണം; 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം: മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമർപ്പണമാണെന്ന് മന്ത്രി വീണാ ജോർജ്. പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതത്തില്‍ ആരോഗ്യവും ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിനാല്‍ 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. അതിനാല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകള്‍ക്കായി സമർപ്പിക്കും. ഇത്തരം സ്ത്രീ ക്ലിനിക്കിലൂടെ രോഗപ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ ആർദ്രം മിഷനിലൂടെ 10 കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. രോഗ പ്രതിരോധവും രോഗ നിർമ്മാർജനവും അതില്‍ പ്രധാനമാണ്. കാൻസർ എന്ന് കേള്‍ക്കുമ്ബോള്‍ പലർക്കും ഭയമാണ്. കാൻസർ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ ഭേദമാക്കാം. പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ വളരെ കുറഞ്ഞ ചെലവില്‍ ചികിത്സിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എൻ.എച്ച്‌.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ മേടയില്‍ വിക്രമൻ, കൗണ്‍സിലർ ശ്രീദേവി എ, പള്ളിത്തുറ പാരിഷ് പ്രീസ്റ്റ് ഫാ.ബിനു അലക്സ്, അഡീഷണല്‍ ഡയറക്ടർമാരായ ഡോ വി മീനാക്ഷി , ഡോ.റീത്ത കെപി, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.ബിന്ദു മോഹൻ, ഡോ.ബിപിൻ ഗോപാല്‍, എസ്പിഎം ഡോ.ബിജോയ്, ഡിപിഎം ഡോ.അനോജ്, നോഡല്‍ ഓഫീസർമാരായ ഡോ.രാഹുല്‍ യു.ആർ,ഡോ.മഹേഷ് എൻ,ഡോ.എബി സൂഷൻ,ഡോ,ലിപ്സി പോള്‍,ഡോ.ശില്‍പ ബാബു തോമസ്,കേന്ദ്ര ഒബ്സർവർ മദൻ ഗോപാല്‍,ഡോ.അർനോള്‍ഡ് ദീപക്,ഡോമി ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.