play-sharp-fill
കോട്ടയം നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു ; നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കോട്ടയം നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു ; നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : നഗരസഭയിൽ അഞ്ചാം വാർഡില്‍ ആരംഭിച്ച നഗര ജനകീയ ആരോഗ്യ കേന്ദ്രം നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ വർധിച്ചുവരുന്ന നഗരവൽകരണം ആരോഗ്യമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതിലൂടെ നഗര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

ഇവിടെ നിന്നും ലഭിക്കുന്ന സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ട്രിപ്പുകൾ, കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് test കൾക്ക് ഉള്ള സൗകര്യവും ഉണ്ടായിരിക്കും

ഡോക്ടർ -1

സ്റ്റാഫ് നേഴ്സ് -2

ഫാർമസിസ്റ് -1

സപ്പോർട്ടീവ് സ്റ്റാഫ് -1

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ -1 തുടങ്ങിയ 6 പേർ അടങ്ങുന്ന ടീമാണ് ഹോസ്പിറ്റലിൽ ഉള്ളത്

മൈനർ ഡ്രസിങ് , ഒബ്സെർവഷൻ സൗകര്യം,റഫറൽ സംവിധാനങ്ങൾ ,ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , കുട്ടികൾക്കുള്ള ഇമ്മ്യൂണൈസേഷൻ തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.

വാർഡ് കൗണ്‍സിലർ വിനു ആർ മോഹൻ, ദിവ്യ സുജിത്ത്, കെ.ശങ്കരൻ, സിന്ധു ജയകുമാർ, ലിസ്സി കുര്യൻ, എബി കുന്നേല്‍ പറമ്പിൽ, ബിജുകുമാർ പാറയ്ക്കല്‍, റീബ വർക്കി, അനില്‍കുമാർ.റ്റി.ആർ, കെ.യു രഘു, ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.