ഇങ്ങനെ ഒരിക്കൽ ചെയ്താൽ ജീവിതത്തിൽ താരൻ വരില്ല
സ്വന്തം ലേഖകൻ
താരൻ ഇന്ന് പലേരയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഭൂരിഭാഗം പേരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വിട്ടുമാറാത്ത താരന്‍ പ്രശ്‌നം അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ അത് എത്രത്തോളം നിരാശാജനകമാണെന്ന് എല്ലാവര്‍ക്കറിയാം.
വരണ്ട തലയോട്ടി, കാലാവസ്ഥ, മുടി ശരിയായി കഴുകാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് താരനുണ്ടാകാം. വലിയ ചിലവുകളില്ലാതെ വീട്ടില്‍ തന്നെ താരന്‍ അകറ്റാനുള്ള മാര്‍ഗങ്ങള്‍(home remedies) നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്ന്: ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.
രണ്ട്: തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും.
മൂന്ന്: ആര്യവേപ്പിന്റെ ഇല അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകി കളയാം. ആഴ്ചയിലൊരിക്കല്‍ ഇത് ശീലമാക്കിയാല്‍ താരന്‍ തടയാം.
നാല്: തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ താരനെ ചെറുക്കാൻ സഹായിക്കും.
കടുക് അരച്ച് വെളിച്ചെണ്ണ ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചുകുളിക്കുന്നതു നല്ലതാണ്