
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു ; യുവാവ് പ്രതികാരം തീർത്തത് യുവതിയുടെ വീടിന് തീവെച്ച്; തീയിട്ടത്, വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി ; പ്രതി പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായി വീടിന് തീയിട്ട കേസിലെ പ്രതി പിടിയില്‍. പൈങ്ങോട്ടൂര്‍ ആയങ്കര പറക്കാട്ട് വീട്ടില്‍ ബേസില്‍ ബെന്നി എന്ന ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്.
തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ് ബെന്നി കഴിഞ്ഞദിവസം തീയിട്ടത്. വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി തീവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോത്താനിക്കാട് ഇന്‍സ്‌പെക്ടര്‍ കെ എ ഷിബിന്‍, എസ്‌ഐമാരായ റോജി ജോര്‍ജ്, ലിബു തോമസ്, കെടി സാബു, എഎസ് ഐമാരായ എം എസ് മനോജ്, വിസി സജി, സിപിഒ മാരായ കെഎ നിയാസുദ്ദീന്‍, വികെ സനൂപ്, ഷാനവാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Third Eye News Live
0