play-sharp-fill
സ്‌കൂൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടിട്ടും സി.ബി.എസ്.ഇ എന്തെടുക്കുകയായിരുന്നു …? വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടാനാവില്ല : അരൂജാസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി : തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി രംഗത്ത്. കഴിഞ്ഞ ഏഴ് കൊല്ലം അംഗീകാരമില്ലാതെ അരൂജാസ് പ്രവർത്തിരിക്കുന്നത് കണ്ടിട്ടും സിബിഎസ്ഇ എന്തെടുക്കുകയായിരുന്നുവെന്നും ഹൈക്കോടതി ആരാഞ്ഞു. അരൂജാസ് സ്‌കൂൾ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാതെ പോയതിന് പ്രധാന കാരണം ഇതാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

വിദ്യാർഥികളുടെ ഭാവിവച്ച് പന്താടാനാകില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സ്‌കൂളിനെതിരെയുള്ള നടപടി അറിയിക്കണം. സത്യവാങ്മൂലം നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 വിദ്യാർഥികൾക്കാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കഴിയാത്തത്. സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്‌കൂൾ അക്കാര്യം വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിക്കാതിരുന്നതാണ് പ്രശ്‌നത്തിനു കാരണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Tags :