മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി: ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർ​ഗോഡ്: മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ ആണ് പിടിയിലായത്.

മംഗളൂരുവിൽനിന്നും കാസർ​ഗോട്ടേക്ക് കടത്തുകയായിരുന്ന പണമാണ്‌ പിടികൂടിയത്. മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് പണം പിടികൂടിയത്. കുമ്പള റേഞ്ച് എക്‌സൈസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ചാക്കില്‍ കെട്ടിയ നിലിയില്‍ പണം കണ്ടെത്തുകയായിരുന്നു. മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് പിടിയിലായ വ്യക്തി മൊഴി നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചതായാണ് സൂചന. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി.