ഇരുപത്തിയഞ്ച് കോടിയിലേറെ വില; സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് ; മുഖ്യപ്രതിയെ ആന്ധ്രയിൽ ചെന്നുപൊക്കി പോലീസ്
സ്വന്തം ലേഖകൻ
തൃശൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ആന്ധ്രയിലെ രാജമുദ്രിക്ക് സമീപം ചിത്രശാല സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് രണ്ടാം തിയതിയാണ് കാറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയിലാകുന്നത്. ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിലെ സൂത്രധാരന്‍ ആണ് സുബ്ബറാവു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒരു വര്‍ഷമായി പൊലീസ് സുബ്ബറാവുവിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. നിരവധി തവണ അന്വേഷണ സംഘം ആന്ധ്രപ്രദേശില്‍ പ്രതിക്കായി പോയിട്ടുണ്ടെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജമുദ്രി പോലുള്ള മലകളിലും മറ്റും കയറി രക്ഷപ്പെടുകയായിരുന്നു ഇയാള്‍. അവിടേയും നിരവധി കഞ്ചാവുകേസുകളിലെ പ്രതിയാണിയാള്‍.
ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടികൂടുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രതിയെ പിടികൂടിയത് വലിയ ബുദ്ധിമുട്ടിയായിരുന്നു .ആന്ധ്ര പൊലീസിന്റെ കൂടി സഹകരണത്തോടെയാണ് പ്രതിയെ അവിടെ പോയി കസ്റ്റിഡയിലെടുത്തത്.സംഭവുമായി ബന്ധപ്പെട്ട് പണം നല്‍കുന്നവരും, ഇടനിലക്കാരുമടക്കം ആകെ ഒന്‍പതുപേര്‍ പിടിയിലായിട്ടുണ്ട്.
കൊരട്ടി എസ് ഐ മുഹമ്മദ് ഷിഹാബ് കുട്ടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രപ്രദേശില്‍ പോയി പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുടുതല്‍ അന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ് എച്ച് ഒ ബി കെ അരുണ്‍ അറിയിച്ചു.