
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. 21 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബി.ജെ.പി. യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗി ജുലാനയിൽ മത്സരിക്കും.
ഭാരതീയ ജനതാ യുവ മോർച്ചയുടെ (ബി.ജെ.വൈ.എം.) ഉപാധ്യക്ഷനും ബി.ജെ.പി. ഹരിയാണ കായിക വകുപ്പിന്റെ കൺവീനറുമാണ് യോഗേഷ് ബൈരാഗി.
സിറ്റിങ് എം.എൽ.എമാരിൽ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്. ഗനൗറിലെ എം.എൽ.എ. നിർമൽ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം നൽകിയിരിക്കുന്നത്. റായിൽ നിന്നുള്ള സിറ്റിങ് എം.എൽ.എ.യും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മോഹൻ ലാൽ ബധോലിയെ ഒഴിവാക്കി കൃഷ്ണ ഗെഹ്ലാവതിനാണ് അവസരം നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടൗടിയിൽ നിന്നുള്ള സിറ്റിങ് എം.എൽ.എ. സത്യപ്രകാശ്, ബദ്കലിൽ നിന്നുള്ള എം.എൽ.എ. സീമാ ത്രിക എന്നിവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.







