Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഹർത്താലിനോട് അനുബന്ധിച്ച് ആക്രമണം നടത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റംകവല ഭാഗം മണക്കാട് പുരയിടം വീട്ടിൽ ഫസൽ റഹ്മാൻ മകൻ നസറുള്ള(32), ഏറ്റുമാനൂർ 101 കവല ഇഞ്ചികാലായിൽ വീട്ടിൽ സാലി ഹസൻ മകൻ ഷെമീര്‍ സലീം (33), പെരുമ്പായിക്കാട് ഫൗസിയ മൻസ്സിൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ ഷാജിമോൻ (46), ഏറ്റുമാനൂർ 101 കവല കരിനിലക്കുംതടത്തിൽ വീട്ടിൽ അബ്ദുൽ അസീസ് മകൻ മുഹമ്മദ് റാഫി (44) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ വെള്ളിയാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ് ചില്ല് തകര്‍ക്കുകയും, കോട്ടമുറി ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബേക്കറിക്ക് നേരെ കല്ലെറിയുകയും ചെയ്ത കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നസറുള്ള, ഷെമീര്‍ സലീം എന്നിവർ കെ.എസ്.ആർ.ടി.സി. ബസിന് കല്ലെറിഞ്ഞതിനും, ഷാജിമോൻ ,മുഹമ്മദ് റാഫി എന്നിവർ ഹർത്താലിൽ കട തുറന്നു പ്രവര്‍ത്തിച്ചു എന്ന പേരിൽ ബേക്കറിക്ക് കല്ലെറിഞ്ഞതിനുമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയും തുടര്‍ന്ന് ഏറ്റുമാനൂർ പോലീസ് ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.