play-sharp-fill
ശബരിമല സ്ത്രീ പ്രവേശനം: ഇന്ന് 24 മണിക്കൂർ പണിമുടക്ക് ; രാത്രി 12 മുതൽ നാളെ രാത്രി 12 വരെ

ശബരിമല സ്ത്രീ പ്രവേശനം: ഇന്ന് 24 മണിക്കൂർ പണിമുടക്ക് ; രാത്രി 12 മുതൽ നാളെ രാത്രി 12 വരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമനിർമാണം നടത്തില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് അർദ്ധരാത്രി മുതൽ നാളെ രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിന് ശബരിമല സംരക്ഷണസമിതിയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച് നിലയ്ക്കലിൽ ഇന്ന് സമരം വീണ്ടും ശക്തമാക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് സമരങ്ങൾ നടക്കും. ഇന്നലെ നടന്ന പ്രതിഷേധ സമരം സംഘർഷാവസ്ഥ സൃഷിടിച്ചിരുന്നു. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് നിലയ്ക്കലിൽ ഒരുക്കിയിട്ടുള്ളത്. തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെയാണ് ഇന്ന് പ്രതിഷേധ സമരങ്ങൾ നടക്കുന്നത്.നിലയ്ക്കലിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻറെ നേതൃത്വത്തിൽ ഇന്ന് ധർണ നടത്തും. പി സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ നിലയ്ക്കലിലോ പമ്പയിലോ പ്രതിഷേധം നടത്തും. കെ പി ശശികലയും നിലയ്ക്കലിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്പയിൽ തന്ത്രികുടുംബത്തിൻറെ പ്രാർത്ഥനാസമരം ആരംഭിക്കും