ഒകടോബർ 29 ന് വ്യാപാരികളുടെ ഹർത്താൽ: സംസ്ഥാനത്തെമ്പാടും കടകൾ അടച്ച് പ്രതിഷേധം; ഹർത്താൽ സംസ്ഥാന സർക്കാരിനെതിരെ
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനം വീണ്ടും ഒരു ഹർത്താലിനെ നേരിടാനൊരുങ്ങുന്നു. ഇത്തവണ വ്യാപാരികളാണ് സംസ്ഥാന സർക്കാരിനെതിരെ സമരപ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 29 ചൊവ്വാഴ്ചയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ അടച്ച് ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരത്തിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയേറ്റിലും, ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറേറ്റിലേയ്ക്കും മാർച്ച് നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നേ ദിവസം ജില്ലാ കലക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഖജനാവിലേക്ക് വരുമാനമുണ്ടാക്കാൻ വ്യവസായികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങൾ അടച്ചിട്ട് തെരുവിൽ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു.