video
play-sharp-fill

ഡോക്ടര്‍മാര്‍ക്കെന്ന പോലെ രോഗിക്കും സംരക്ഷണം വേണം; ആരോഗ്യമന്ത്രി വാക്ക് പാലിക്കണം; ഹര്‍ഷിനയെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

ഡോക്ടര്‍മാര്‍ക്കെന്ന പോലെ രോഗിക്കും സംരക്ഷണം വേണം; ആരോഗ്യമന്ത്രി വാക്ക് പാലിക്കണം; ഹര്‍ഷിനയെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ഡോക്ടര്‍മാര്‍ക്ക് എന്നപോലെ രോഗിക്കും സംരക്ഷണം കിട്ടണമെന്ന് രമേശ് ചെന്നിത്തല.

വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോ‍ര്‍ജ് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സമരം തുടരുന്ന ഹര്‍ഷിനയെ സന്ദ‍ര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. സര്‍ക്കാരിന് ഒളിച്ചു കളി നടത്താൻ സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.

ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ഹ‍ര്‍ഷിന വീണ്ടും സമരം ആരംഭിച്ചത്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നില്‍ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.

കോഴിക്കോട് മെഡി. കോളേജ് ആശുപത്രില്‍ 2017ല്‍ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റില്‍ മറന്നുവച്ചെന്നാണ് ഹര്‍ഷിനയുടെ പരാതി.