
ഹര്‍ഷിന കേസ്: പുതുക്കിയ പ്രതിപ്പട്ടികയുമായി പൊലീസ് ഇന്ന് കോടതിയിലേക്ക്; രണ്ട് ഡോക്ടര്‍മാരും, നഴ്‌സുമാരും പ്രതികള്‍
സ്വന്തം ലേഖിക
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ സംഘം പുതുക്കിയ പ്രതിപട്ടിക ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാര്‍, രണ്ടു നഴ്‌സുമാര്‍ എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിച്ചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും ഇന്ന് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിക്കും.
മെഡിക്കല്‍ നെഗ്ലിജെൻസ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.