മുൻ വനിതാ കമ്മിഷൻ അംഗത്തിന്റെ മകൾക്ക് ; ഹരിത പ്രൗഡിയിൽ മംഗല്യം

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : ഹരിത മാതൃകയിൽ മുൻ വനിതാ കമ്മീഷൻ അംഗത്തിന്റെ മകൾക്ക് മംഗല്യം.
മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീള ദേവി യുടെയും, പ്രൊഫസർ പി.എസ് ശശിധരന്റെ യും മകൾ ലക്ഷ്മിയുടെ യും ഡോക്ടർ ജലജയുടെയും അഡ്വക്കേറ്റ് അശോക് ന്റെയും മകൻ നവനീതിന്റെയും വിവാഹമാണ് ഹരിത കേരളം മിഷൻ കൈ കോർത്തത്തോടെ ഹരിതാഭമായി മാറിയത്. കോട്ടയം ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൊൻകുന്നം ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ പ്ലാസ്റ്റിക്, തേർമോകോൾ തുടങ്ങിയ പ്രകൃതി ക്ക് നാശം വരുത്തുന്ന വസ്തുക്കൾ പരമാവധി ഒഴിവാക്കി പൂക്കൾ, ചണചാക്ക് മുതലായവയും പുനരുപയോഗം സാധ്യമായ വസ്തുക്കളും ഉപയോഗിച്ച് പ്രകൃതിക്ക് സംരക്ഷണം ആകുന്ന വിധത്തിൽ മാലിന്യത്തിന്റെ അളവ് കുറച്ചയിരുന്നു വിവാഹം. ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു ഹരിത കേരളം മിഷൻ അധ്യക്ഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ സണ്ണി പാമ്പാടി, ജില്ലാ കോർഡിനേറ്റർ പി. രമേശ് എന്നിവർ എത്തിയിരുന്നു. വലിച്ചെറിയുന്ന പേപ്പർ ഇലകൾക്ക് പകരം നാടൻ വാഴയിലയിൽ നൽകിയ ഭക്ഷണത്തോടൊപ്പം ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനും വീട്ടിലേക്കുള്ള പച്ചക്കറികൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം ആകുന്നതിനുമായി ഹരിത കേരളം മിഷന്റെ സഹായത്തോടെ എല്ലാ അതിഥികൾക്ക് ക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത് പുതിയ അനുഭവമായി. പങ്കെടുത്തവരെല്ലാം ഒരേ മനസ്സോടെ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു. ഹരിത കേരളം റിസോഴ്സ് പേഴ്സൻമാരും പങ്കെടുത്തു.