video
play-sharp-fill

ഹരിതകേരളത്തിലേക്കു  ചുവടുവെച്ച് എം.ജി  സർവകലാശാല…

ഹരിതകേരളത്തിലേക്കു ചുവടുവെച്ച് എം.ജി സർവകലാശാല…

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഹരിതകേരളം മിഷന്റെ കൈത്താങ്ങിൽ സമ്പൂർണ പ്രകൃതി സൗഹൃദത്തിലേക്കു നടന്ന് അടുക്കാൻ ഒരുങ്ങി എം.ജി സർവകലാശാല.
ഹരിതകേരളം മിഷന്റെ സഹകരണത്തോടെ എം.ജി ക്യാമ്പസ്സിൽ ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വ മാലിന്യ സംസ്‌കരണം സംവിധാനം , പച്ച തുരുത്ത് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമായി എൻവയോൺമെന്റൽ സയൻസ് സ്‌പെഷ്യൽ ഓഫീസർ ഡോ.എ. പി തോമസ്, ഡോ.സൈലാസ് എന്നിവരുമായി മിഷൻ റിസോഴ്സ് പേഴ്സൺമാർ ചർച്ച നടത്തുകയും നിലവിൽ ക്യാമ്പസിനുള്ളിൽ വരുന്ന മാലിന്യത്തിന്റെ തോത് ചോദിച്ചറിയുകയും നിലവിൽ ഉള്ള മാലിന്യ സംസ്കരണ മാർഗങ്ങൾ സന്ദർശിക്കുകയും ചെയ്തു.
തുടർന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രർ ഡോ. സാബു കുട്ടൻ, യൂണിവേഴ്‌സിറ്റി എസ്റ്റേറ്റ് ഓഫീസർ എസ് .വെങ്കിടേഷ്, സെക്ഷൻ ഓഫീസർ സഞ്ജീവ്, യൂണിവേഴ്‌സിറ്റി റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തി.
ഹരിത പെരുമാറ്റച്ചട്ടം ക്യാമ്പസിൽ ഊർജിതമായി നടപ്പാക്കുന്നതിനായി വിവിധ വിഭാഗങ്ങളിലെ അധ്യപക ജീവനക്കാർ,മറ്റു ഓഫീസ് ജീവനക്കാർ എന്നിവർക്ക് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നൽകണമെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രർ ആവശ്യപ്പെട്ടു. എം.ജി ക്യാമ്പസ് പ്രകൃതി സൗഹൃദമാക്കുന്നതിനു എല്ലാ സഹകരണവും ഉണ്ടാകുമെന്നു ഹരിതകേരളം മിഷൻ ഉറപ്പു നൽകി.