ഹരിശങ്കറിന്റെ  നിര്യാണം മാധ്യമ ലോകത്തിന്  കനത്ത നഷ്ടം: എ കെ ശ്രീകുമാർ

ഹരിശങ്കറിന്റെ നിര്യാണം മാധ്യമ ലോകത്തിന് കനത്ത നഷ്ടം: എ കെ ശ്രീകുമാർ

സ്വന്തം ലേഖകൻ

കോട്ടയം: ഹരിശങ്കറിന്‍റെ നിര്യാണത്തില്‍ ഊര്‍ജ്ജസ്വലനായ ഒരു ഫോട്ടോഗ്രാഫറേയും സര്‍ഗ്ഗധനനായ സാഹിത്യകാരനേയുമാണ് നഷ്ടമായതെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.പല തലങ്ങളിലായി ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. നോവലിസ്റ്റും പ്രസ് ഫോട്ടോഗ്രാഫറുമായി വിവിധ തലങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ജനപ്രിയ സാഹിത്യരചനാ രീതികൊണ്ട് അനുഗ്രഹീതനായി തലസ്ഥാനത്തടക്കം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ഹരിശങ്കറിന്‍റെ നിരവധി ഫോട്ടോഗ്രാഫുകള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയിട്ടുണ്ട്. അകാലത്തിലുളള ഈ വേര്‍പാട് മംഗളം പത്രത്തിന് മാത്രമല്ല, കേരത്തിലെ പത്ര-സാഹിത്യ സമൂഹത്തിനാകെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുളളത്.