video
play-sharp-fill

പാക്കിസ്ഥാനിലേക്ക് പോവാനുള്ള വിസ കിട്ടി ബോധിച്ചു, ടിക്കറ്റും കൂടി ഉടനെ കിട്ടുമായിരിക്കും അല്ലേ സാറേ : മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ

പാക്കിസ്ഥാനിലേക്ക് പോവാനുള്ള വിസ കിട്ടി ബോധിച്ചു, ടിക്കറ്റും കൂടി ഉടനെ കിട്ടുമായിരിക്കും അല്ലേ സാറേ : മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച താൻ ഉൾപ്പടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന വിദ്വേഷ പ്രസംഗം നടത്തിയ മുൻ ഡി.ജി.പി ടിപി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി ഹരീഷ് വസുദേവൻ രംഗത്തെത്തിത്.

പാകിസ്താനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? എൻഡിഎ സർക്കാർ എനിക്ക് തന്ന പദ്മ അവാർഡായി ഞാനിത് സ്വീകരിക്കുന്നുവെന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെ, പുതിയ തന്റെ പടത്തിനോടൊപ്പം ദൂരെ ദൂരെ പാകിസ്താൻ… എന്ന ക്യാപ്ഷനും ചേർത്ത് മറ്റൊരു കുറിപ്പും ഹരീഷ് വാസുദേവൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നായിരുന്നു ടിപി സെൻകുമാർ പാലക്കാട് പ്രസംഗിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നതെന്നും സെൻകുമാർ വിദ്വേഷ പ്രസംഗത്തിനിടെ കൂട്ടിചേർത്തിരുന്നു.