
ആലപ്പുഴ ഹരിപ്പാട് മിനി ലോറി ഇടിച്ച് അപകടം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹരിപ്പാട് മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തില്‍ പറമ്പില്‍ സുധാകരന്‍- രമ ദമ്പതികളുടെ മകന്‍ അഭയ് (20) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനി ലോറി സൈക്കിള്‍ യാത്രികനായ രാജുവിനെയും ഇടിച്ചിരുന്നു. ഇരുകാലുകള്‍ക്കും ഒടിവ് പറ്റിയ രാജു ആശുപത്രിയില്‍ ചികിത്സയിലാണ്.
Third Eye News Live
0