അഡ്മിനെ.. റീച്ചിനു വേണ്ടി ആണെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാല്‍ പോരെ..? നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി ; നടൻ ഹരീഷ് കണാരന്റെ നില ഗുരുതരമെന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ

Spread the love

താൻ ഗുരുതരാവസ്ഥയിലാണെന്ന വ്യാജവാർത്ത പൊളിച്ചടുക്കി നടൻ ഹരീഷ് കണാരൻ. ഒരു ഓണ്‍ലൈൻ ചാനലാണ് താരം ഗുരുതരാവസ്ഥയിലാണന്ന നിലയില്‍ വാർത്തയും ചിത്രവും നല്‍കിയത്.

video
play-sharp-fill

വ്യാജ വാർത്ത കൊടുത്ത ചാനല്‍ പൂട്ടിക്കാൻ സഹായിക്കാമോ എന്നും ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘എന്റെ നില ഗുരുതരം ആണെന്ന് news of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നില്‍ക്കുമോ?’ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഹരീഷ് കുറച്ചിത് ഇങ്ങനെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്മിനെ.. റീച്ചിനു വേണ്ടി ആണെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാല്‍ പോരെ..? നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി എന്നായിരന്നു നടൻ നിർമ്മല്‍ പാലാഴിയുടെ ചോദ്യം. നേരത്തെ നിർമ്മല്‍ പാലാഴിക്കെതിരെയും ഇത്തരം വ്യാജവാർത്തകള്‍ കൊടുത്തിരുന്നു. അതേസമയം ഹരീഷ് കണാരൻ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആരാധകർ പറയുന്നത്.