
അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ നായകനായുള്ള അരങ്ങേറ്റം.
ബൗളിംഗില്‍ ഹാര്‍ദിക്കിന്റെ പ്രകടനം അത്ര മോശമൊന്നും ആയിരുന്നില്ല. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മൂന്ന് ഓവറില്‍ 30 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തുത്. ഇന്നിംഗ്‌സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തതും ഹാര്‍ദിക് ആയിരുന്നു.
എന്നാല്‍ ഹാര്‍ദിക്കിന് ആരാധകരുടെ കടുത്ത പരിഹാസത്തിന് ഇരയാവേണ്ടിവന്നു.
അത് ടോസിനെത്തിയപ്പോള്‍ മുതല്‍ തുടങ്ങി. ഹാര്‍ദിക്കിനെ കൂവലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ എതിരേറ്റത്. മാത്രമല്ല രോഹിത്.., രോഹിത്.. എന്ന ചാന്റ്‌സ് മുഴക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ മുംബൈ, അഹമ്മദാബാദ് ആരാധര്‍ ഒരുമിച്ചായിരുന്നു. ഐപിഎല്‍ സീസണിന് തൊട്ടുമുൻപാണ് ഹാര്‍ദിക് തന്റെ പഴയ ക്ലബായ മുംബൈയിലേക്ക് ചേക്കേറിയത്. രോഹിത്തിനെ മാറ്റി ക്യാപ്റ്റന്‍സി നല്‍കാമെന്ന വാഗ്ദാനം ഹാര്‍ദിക്കിനുണ്ടായിരുന്നു. വാഗ്ദാനം എന്തായാലും മുംബൈ നിറവേറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് തുടങ്ങിയതാണ് ചില ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള ദേഷ്യം. രണ്ട് സീസണ്‍ നയിച്ച ശേഷം ഗുജറാത്തിനെ കൈവിട്ടത് അവരുടെ ആരാധകരേയും ചൊടിപ്പിച്ചു.