പ്രണയം നടിച്ച് പീഡനം: കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ പിടിയില്‍

Spread the love

കൊച്ചി: എറണാകുളം മുട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ പിടിയില്‍. തുടങ്ങനാട് സ്വദേശി ജോയല്‍ റോയിയാണ് പിടിയിലായത്.

17 വയസ്സുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാൾ പ്രണയം നടിച്ച്‌ പ്പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സി ഐ സോള്‍ജിമോന്‍, എസ് ഐ ജബ്ബാര്‍, എസ് സി പി ഒമാരായ നിഷാദ് , അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കി പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group