video
play-sharp-fill

ഹർത്താലിൽ പലയിടത്തും അക്രമങ്ങൾ : ആലപ്പുഴ മണ്ണഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ താക്കോൽ ഹർത്താലനുകൂലികൾ ഊരിയെടുത്തു

ഹർത്താലിൽ പലയിടത്തും അക്രമങ്ങൾ : ആലപ്പുഴ മണ്ണഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ താക്കോൽ ഹർത്താലനുകൂലികൾ ഊരിയെടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുകൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരി കൊണ്ടുപോയി. കൂടാതെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയാണ് വ്യാപകമായ പ്രതിഷേധം നടക്കുന്നത്. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഊരി കൊണ്ടുപോയത്. പാലക്കാട് വാളയാറിൽ തമിഴ്നാട് ആർട്ടിസി ബസിന് നേരെ കല്ലേറ്. വേളാങ്കണിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. പാലക്കാട് കെഎസ്ആർട്ടിസി സ്റ്റാന്റിലേയ്ക്ക് പ്രകടനവുമായി എത്തിയ ഹർത്താൽ അനുകൂലികൾക്ക് നേരെ പോലീസ് ലാത്തി വീശി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വയനാട് പുൽപ്പള്ളിയിലും വെള്ളമുണ്ടയിലും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പുൽപ്പള്ളിയിൽ മുൻകരുതലായി നാല് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചു.