Spread the love

ലോകത്തെ 190-ല്‍ അധികം രാജ്യങ്ങള്‍ക്കും അവരുടേതായ പ്രത്യേകം തനിമയും സംസ്കാരവും ഉണ്ട്. സമ്പന്നമായതും ഏറ്റവും വലുതും ചെറുതുമായ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുള്ളവയാണ്.

video
play-sharp-fill

എന്നാല്‍, ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം ഏതാണെന്ന് നിങ്ങൾക്കറിയാമോ?

2025ലെ വേൾഡ് പോപുലേഷൻ റിവ്യൂ റിപ്പോർട്ട് പ്രകാരം, ഏറ്റവും സന്തോഷകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഫിൻലാൻഡ് ആദ്യ സ്ഥാനത്തും ഡെൻമാർക്ക് രണ്ടാം സ്ഥാനത്തുമാണ്. ഐസ്‌ലൻഡ് മൂന്നാം സ്ഥാനത്തും സ്വീഡൻ നാലാം സ്ഥാനത്തുമാണ് നിലനിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിൻലാൻഡ്
കഴിഞ്ഞ നിരവധി വർഷങ്ങളായി ലോകത്ത് ഏറ്റവും സന്തോഷകരമായ രാജ്യമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫിൻലാൻഡാണ്. ശക്തമായ സാമൂഹിക സുരക്ഷാ വലയം, വിദ്യാഭ്യാസം, പൊതുജനാരോഗ്യ സേവനങ്ങള്‍ എന്നിവയെല്ലാം ഫിൻലാൻഡിന്റെ സന്തോഷ സൂചിക ഉയർത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ വടക്കൻ ലൈറ്റ്സ് ഉള്‍പ്പെടെയുള്ള അപൂർവ്വ കാഴ്ചകൾ കൊണ്ടും അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്താലും ഈ രാജ്യം പേരുകേട്ടതാണ്.

ഡെൻമാർക്ക്
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡെൻമാർക്ക്, സാമൂഹിക സമത്വം, ശക്തമായ ക്ഷേമ സംവിധാനങ്ങള്‍, ഉയർന്ന വാങ്ങല്‍ ശേഷി എന്നിവയ്ക്ക് പ്രശസ്തമാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്ന ഉയർന്ന ജീവിത നിലവാരവും സുരക്ഷിതത്വവുമാണ് ഡെൻമാർക്കിന്റെ സന്തോഷത്തിന് പിന്നിലും മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.

ഐസ്‌ലാൻഡ്

അഗ്നിപർവതങ്ങളുടെയും ഹിമാനികളുടെയും മനോഹമായ വെള്ളച്ചാട്ടങ്ങളുടെയും നാടായ ഐസ്‌ലാൻഡ്, ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പ്രകൃതി സൗന്ദര്യത്തിന് പുറമെ, ശക്തമായ സാമൂഹിക ഐക്യവും കുറഞ്ഞ കുറ്റകൃത്യ നിരക്കും ഇവിടുത്തെ ജനങ്ങളുടെ സന്തോഷത്തിന് കാരണമാകുന്നു.

സ്വീഡൻ
നാലാം സ്ഥാനത്ത് നിലനിൽക്കുന്ന സ്വീഡൻ, ഉയർന്ന ജീവിത നിലവാരത്തിനും മികച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്കും പ്രശസ്തമാണ്. പ്രകൃതിയുമായി സമന്വയിച്ച ജീവിത രീതിയും ഇവിടെ സ്വീകരിക്കപ്പെടുന്ന ഒരു പ്രത്യേകതയാണ്. ഉന്നത നിലവാരത്തിലുള്ള ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസ സംവിധാനവും സ്വീഡനിലെ ജനങ്ങളുടെ തൃപ്തിയും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിൽ നിര്‍ണായക പങ്കുവഹിക്കുന്നു.

ഇസ്രയേല്‍
എന്നാൽ ഇവിടെ ഏറ്റവും എടുത്തുപറയേണ്ടത് ഇസ്രയേലിനെ കുറിച്ചാണ്, ഗാസയുമായുള്ള സംഘർഷങ്ങള്‍ക്കിടയിലും 2025-ലെ ലോക ജനസംഖ്യാ അവലോകന റിപ്പോർട്ടില്‍ ഇസ്രയേല്‍ അഞ്ചാം സ്ഥാനത്താണുള്ളത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ജനങ്ങളുടെ മാനസികാരോഗ്യവും സാമൂഹിക പിന്തുണയുമാണ് ഈ റാങ്കിംഗിന് പിന്നിലെ ഒരു പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.