video
play-sharp-fill
മൃഗശാലയിലെ ജീവനക്കാരെ വെട്ടിച്ച് കടന്ന ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; മ്യൂസിയത്തിന് സമീപത്തുള്ള മരത്തിനു മുകളിൽ  തമ്പടിച്ച  കുരങ്ങിനെ പിടികൂടാൻ ശ്രമങ്ങൾ ആരംഭിച്ചു

മൃഗശാലയിലെ ജീവനക്കാരെ വെട്ടിച്ച് കടന്ന ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; മ്യൂസിയത്തിന് സമീപത്തുള്ള മരത്തിനു മുകളിൽ തമ്പടിച്ച കുരങ്ങിനെ പിടികൂടാൻ ശ്രമങ്ങൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൃഗശാലയിലെ ജീവനക്കാരെ വെട്ടിച്ചു കടന്ന ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്ക് ഉള്ളിൽത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിനോടു ചേർന്നുള്ള ഭാഗത്താണിത്. അതേസമയം, കുരങ്ങിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

തിരുപ്പതിയിൽ നിന്നെത്തിച്ച 3 വയസ്സുള്ള പെൺ ഹനുമാൻ കുരങ്ങ്, ഇന്നലെ വൈകിട്ട് പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് ചാടിപ്പോയത്. രാവിലെ മുതൽ കുരങ്ങിനെ കണ്ടെത്താൻ ശ്രമം നടക്കുകയായിരുന്നു. ഇന്നലെ മൃഗശാലയുടെ പ്രധാന കവാടത്തിനു പുറത്തുപോയിരുന്നു. ഇതിന്റെ ഇണ ഇപ്പോഴും മൃഗശാലയിൽ കൂട്ടിനുള്ളിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാലാണ് പെൺകുരങ്ങ് തിരിച്ചെത്തിയതെന്നാണ് അധികൃതരുടെ അനുമാനം. മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനു മുൻപ് കുരങ്ങിനെ കൂട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.