പ്രണയം തകർന്നു; കീഴ്ശാന്തി ചുറ്റമ്പലത്തിൽ തൂങ്ങി മരിച്ചു
സ്വന്തം ലേഖകൻ
കൊല്ലം: ചുറ്റമ്പലത്തിൽ കീഴ്ശാന്തിക്കാരൻ തൂങ്ങി മരിച്ച നിലയിൽ. അഞ്ചാലുംമൂടിന് സമീപമുള്ള ക്ഷേത്രത്തിലാണ് കീഴ് ശാന്തിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയിൽ ഗിരി ഗോപാലകൃഷ്ണന്റെ മകൻ അഭിമന്യു (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാലരയോടെ കഴകക്കാരനെത്തി ക്ഷേത്രം തുറന്നപ്പോഴാണ് അഭിമന്യുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മുണ്ട് ഉപയോഗിച്ചാണ് അഭിമന്യു തൂങ്ങിയത്.അഭിമന്യുവിന്റെ സഹോദരൻ ഹരിനാരായണൻ മുമ്പ് ഈ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അക്കാലത്ത് അഭിമന്യു, ഹരിനാരായണന്റെ സഹായിയായി ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമായി ഈമാസം 17 നാണ് അഭിമന്യൂ വീണ്ടുമെത്തിയത്. പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായും ശനിയാഴ്ച രാത്രി പാലക്കാട് സ്വദേശിയായ പെൺകുട്ടിയുമായി അഭിമന്യു ഫോണിൽ സംസാരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group