video
play-sharp-fill

ഹാമർ അപകടം: വീണ്ടും അഫീൽ ഗുരുതരാവസ്ഥയിൽ; പ്രാർത്ഥനയോടെ കായിക കേരളം

ഹാമർ അപകടം: വീണ്ടും അഫീൽ ഗുരുതരാവസ്ഥയിൽ; പ്രാർത്ഥനയോടെ കായിക കേരളം

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ അധികൃതരുടെ അശ്രദ്ധയെ തുടർന്ന് ഹാമർ ത്രോ ബോൾ തലയിൽ വീണ് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി അഫീലിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു.
പാലായിലെ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിനിടെയാണ് ഹാമർ ത്രോ ബോൾ തലയിൽ വീണ് അഫീലിന് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുകയാണ്.
പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസണിന്റെ ( 17) നില നേരത്തെ അൽപം മെച്ചപ്പെട്ടിരുന്നു.
എന്നാൽ, വ്യാഴാഴ്ച സ്ഥിതി വീണ്ടും മോശമാകുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
രക്തസമ്മർദ്ദം സാധാരണ നിലയിൽ ആവുകയും, മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങൾ മരുന്നുകളുടെ സഹായം കൂടാതെ തന്നെ സാധാരണ നിലയിൽ ആയിരുന്നെങ്കിലും വ്യാഴാഴ്ച മുതൽ വൃക്കകളുടെ പ്രവർത്തന സാധാരണ നിലയിൽ അല്ലാതായി.
തുടർന്നാണ് ഡയാലിസിന് വിധേയമാക്കിയത്. ഡയാലിസിസ് ചെയ്‌തെങ്കിലും പുരോഗതിയുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിൽ ആയിട്ടില്ലന്നെന്ന് ന്യൂറോസർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ അറിയിച്ചു.