video
play-sharp-fill

ഹലാലിനെതിരെ ഹിന്ദു ഐക്യ വേദി: പ്രതിഷേധത്തിന്റെ നേതൃത്വ നിരയിൽ കെ.പി ശശികല; ഹലാൽ ഭക്ഷണത്തിനെതിരായ പോരാട്ടം ഏറ്റെടുത്ത് ഹിന്ദു ഐക്യവേദിയുടെ നേതാക്കൾ; സോഷ്യൽ മീഡിയയിലും പ്രചാരണം ശക്തം

ഹലാലിനെതിരെ ഹിന്ദു ഐക്യ വേദി: പ്രതിഷേധത്തിന്റെ നേതൃത്വ നിരയിൽ കെ.പി ശശികല; ഹലാൽ ഭക്ഷണത്തിനെതിരായ പോരാട്ടം ഏറ്റെടുത്ത് ഹിന്ദു ഐക്യവേദിയുടെ നേതാക്കൾ; സോഷ്യൽ മീഡിയയിലും പ്രചാരണം ശക്തം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഹോട്ടലുകൾക്കും, ഭക്ഷണശാലകൾക്കും ഇറച്ചിക്കടകൾക്കും മുന്നിൽ ഹലാൽ എന്ന ബോർഡ് വന്നിട്ട് അധികകാലമായിട്ടില്ല. ഇതിനിടെയാണ്, ഇപ്പോൾ ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകൾ ഹലാലിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഹലാലിനെതിരെ പ്രതിഷേധം ഉയരുന്നത്.

ഹിന്ദുഐക്യവേദിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് മത സാഹോദര്യത്തിനും സൗഹാർദ്ദത്തിനും വലിയ ഭീഷണിയാണെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടുന്നു. മത ഏജൻസികളുടെ സർട്ടിഫിക്കേഷനോടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നത് മതനിയമങ്ങൾ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മർദത്തിൽ ആക്കുവാനും കീഴ്‌പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തിൽ അനഭിലഷണീയമായ പ്രവണതകൾക്ക് വഴി മരുന്നിടുമെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് കുറുപ്പിലാണ് ഹിന്ദുഐക്യവേദി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം :

കേരളത്തിൽ വ്യാപകമായി മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാൽ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്ന നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാർദ്ദത്തിനും വലിയ ഭീഷണി ഉയർത്തുന്നു എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി വിലയിരുത്തി. ഈ പ്രവണത പ്രകടമായ മത വിവേചനവും മതപരമായ അയിത്തവും സൃഷ്ടിക്കുന്നതാണ് എന്നു മാത്രമല്ല വ്യാപാരമേഖലയിലെ അപരവത്കരണവും കുത്തകവത്കരണവും നടപ്പിൽ വരുത്തുന്നതാണ് എന്ന് ഇന്നലെ ചേർന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

മത ഏജൻസികളുടെ സർട്ടിഫിക്കേഷനോടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നത് മതനിയമങ്ങൾ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. ഇസ്ലാമിക മതാചാരപ്രകാരം മുസ്ലിമിനാൽ ബലി നൽകപ്പെട്ട മാംസം ഇതര മതസമൂഹത്തിൽ പെട്ടവർക്ക് വിശ്വാസപരമായി സ്വീകാര്യമല്ലാത്തതാണ്. ‘ഇസ്ലാം മതാചാരപ്രകാരം സ്വീകാര്യം’ എന്ന ലളിതമായ സന്ദേശം മാത്രമല്ല ‘ഹലാൽ മുദ്ര’ പൊതുസമൂഹത്തിൽ പ്രകടിപ്പിക്കുന്നത്.

അനിസ്‌ളാമിക രാജ്യത്തിൽ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്പിക്കൽ ആയിട്ടാണ് ഇത്രയും കാലം ഇന്നാട്ടിൽ ഇല്ലാത്ത പുതിയതരം മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ബ്രാഞ്ചിൽ ‘ശരീ അത്ത് നിയമപ്രകാരമുള്ള ബാങ്ക്ഇടപാടുകൾ’ എന്ന ബോർഡ് സ്ഥാപിച്ചതും ഇതേ തരം പ്രവണത ആണെന്നും ഹിന്ദു ഐക്യവേദി വിലയിരുത്തി.

ആസൂത്രിതമായ അറേബ്യൻവൽക്കരണമാണ് ഭാഷ, വേഷം, ഭക്ഷണം എന്നീ രംഗങ്ങളിൽ നടപ്പിലാക്കുന്നത്.ഹലാൽ സർട്ടിഫിക്കേഷൻ അവസാനിപ്പിക്കണമെന്നും ഹലാൽ മുദ്ര പതിപ്പിച്ചുള്ള വിപണനം നിരോധിക്കണമെന്നും സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹലാൽ വിരുദ്ധ പ്രചരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് എന്ന കുട്ടിയുടെ തിരോധാനവിഷയത്തിൽ പുറത്ത് പറയാൻ കഴിയാത്ത ‘ഗുരുതരമായ രഹസ്യങ്ങൾ’ ഉണ്ട് എന്ന് കേരളാ പോലീസ് പറയുന്നത് രാജ്യദ്രോഹശക്തികളെ സഹായിക്കാൻ ആണെന്ന് സംശയിക്കത്തക്കതാണ്. കേരളത്തിൽ നിന്നും ആയിരക്കണക്കിന് പെൺകുട്ടികൾ കാണാതാകുന്നു. പലരെ കുറിച്ചും തുടരന്വേഷണത്തിന് പോലീസ് തയ്യാറായിട്ടില്ല. പല തിരോധാനങ്ങളിലേക്കും വെളിച്ചം വീശാൻ പോന്ന ജെസ്‌നയുടെ കേസിൽ പോലീസ് തന്നെ ഒളിച്ചു കളി നടത്തുകയുമാണ്. ഈ സാഹചര്യത്തിൽ പോലീസിന്റെ ഈ ലജ്ജയില്ലായ്മയെ ചോദ്യം ചെയ്യാൻ ബാധ്യസ്ഥരായ സംവിധാനങ്ങൾ മൗനം പാലിക്കുന്നതും പല സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്.