മുടികൊഴിച്ചിലും താരനും കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുവോ… ടെൻഷൻ അടിക്കേണ്ട… വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സൂപ്പര്‍ ടിപ്സ് ഇതാ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ് മുടികൊഴിച്ചിലും താരനും. ഈ രണ്ട് പ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്ന ചേരുവയാണ് ഉലുവ.

ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്ക് സഹായിക്കുന്നത്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു ഉലുവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ മുടിയെ കൂടുതല്‍ ബലമുള്ളതാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉലുവയില്‍ ഹോർമോണ്‍ നിയന്ത്രിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ തടയാൻ സഹായിക്കും. കൂടാതെ, ഇതിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മുടികൊഴിച്ചില്‍ അകറ്റാൻ ഉലുവ രണ്ട് രീതിയില്‍ ഉപയോഗിക്കാം…

ഒന്ന്…

ആദ്യം ഉലുവ നന്നായി കുതിർക്കുക. ശേഷം നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേർത്ത് മുടിയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഈ പാക്ക് മുടിയെ കൂടുതല്‍ ബലമുള്ളതാക്കാൻ സഹായിക്കുന്നു.

രണ്ട്…

ഉലുവയും വെളിച്ചെണ്ണും ചേർന്ന മിശ്രിതം മുടിവളർച്ചയ്ക്ക് സഹായിക്കുന്നു. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കുക. ശേഷം ഈ എണ്ണ തലയോട്ടിയില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. താരനും മുടികൊഴിച്ചിലും അകറ്റാൻ മികച്ച പാക്കാണിത്.

മൂന്ന്…

ഉലുവയും മുട്ടയുടെ മഞ്ഞയും നന്നായി യോജിപ്പ് തലയില്‍ പുരട്ടുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വർധിപ്പിക്കും. മുട്ടയുടെ മഞ്ഞക്കരുവില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് മുടിയെ കട്ടിയുള്ളതാക്കുകും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.