video
play-sharp-fill
മയക്കു മരുന്നുമായി 22കാരൻ പിടിയിൽ

മയക്കു മരുന്നുമായി 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

ആലുവ: ആലുവ ടൗണിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടയിലാണ് വാഴക്കാട് സ്വദേശി തോണിച്ചാലിൽ വീട്ടിൽ ഹാഫിസ് (22) നെ ആലുവ എക്സൈസ് റേഞ്ചു പാർട്ടി അറസ്റ്റ് ചെയ്തത്. ഒൻപത് Lysergic acid diethylamide സ്റ്റാമ്പ് ഇയാളിൽ നിന്നും കണ്ടെടുത്തു. ആലുവ ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം LSD വിൽപ്പനയ്ക്കായി ആവശ്യക്കാരനെ കാത്തു നിൽക്കുമ്പോഴാണ് ഹാഫിസിനെ പിടികൂടിയത്. എക്സൈസ് പിടികൂടിയതിൽ ഈ ഇനത്തിലുള്ള കേസുകളിൽ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. LSD സ്റ്റാമ്പ് ചെറിയ കഷണങ്ങൾ ആക്കി നാക്കിനടിയിൽ വച്ചാൽ മണിക്കൂറുകളോളം ലഹരി നൽകുന്നവയാണ്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.