പതിനാലുകാരന്റെ മരണ കാരണം എച്ച്1 എന്‍1; മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: മലപ്പുറത്ത് എച്ച്1 എൻ1 സ്ഥിരീകരിച്ചു.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 14-കാരന്റെ മരണം എച്ച്1 എൻ1 രോഗബാധ മൂലമാണെന്ന് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ചത്. ജില്ലയില്‍ നേരത്തെ തന്നെ എലിപ്പനി, ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡെങ്കിപ്പനിക്കും എലിപ്പനിക്കും ഒപ്പം വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മണ്‍സൂണ്‍ കനക്കുന്നതിന് മുൻപ് തന്നെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന പ്രതിദിന രോഗികളുടെ എണ്ണം 2,000 കടന്നു.
കൊവിഡിന് മുൻപാണ് ഇത്രയധികം പ്രതിദിന രോഗികള്‍ ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ ദിവസം 2,127 പേര്‍ക്കാണ് വൈറല്‍ പനി ബാധിച്ചത്. ഒരാഴ്ചയ്ക്കിടെ 10,540 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
സ്വകാര്യ ക്ലിനിക്കുകളിലും മറ്റും എത്തുന്നവരുടെ എണ്ണമെടുത്താൻ ഇതിന്റെ ഇരട്ടിയിലധികം വരും. ജില്ലയില്‍ ഡെങ്കി പടരുന്നതിനാല്‍ മൂന്ന് ദിവസമായിട്ടും പനി കുറയുന്നില്ലെങ്കില്‍ രക്ത പരിശോധന നടത്താനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഒരാഴ്ചക്കിടെ 25 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. 73 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.