video
play-sharp-fill
മലപ്പുറം പോലീസ് ക്യാമ്പിൽ 6 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

മലപ്പുറം പോലീസ് ക്യാമ്പിൽ 6 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

സ്വന്തംലേഖകൻ

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് എആർ ക്യാമ്പിലെ 6 പോലീസുകാർക്ക് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ക്യാമ്പിലെ പോലീസുകാർക്ക് കൂട്ടത്തോടെ പനി വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.പത്തു പേരുടെ സാമ്പിളുകൾ മണിപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതിൽ ആറ് പേർക്ക് എച്ച് 1 എൻ 1 ബാധ കണ്ടെത്തിയത്.എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.രോഗലക്ഷണങ്ങൾ ഉള്ളവർ അടിയന്തരമായി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.