
നോർത്ത് ഈസ്റ്റ് ലീഗിൽ ഒന്നാം സ്ഥാനത്ത്: തോൽവി അറിയാതെ പടയാളികളുടെ പടയോട്ടം
സ്‌പോട്‌സ് ഡെസ്‌ക്
ഹൈദരാബാദ്: കഴിഞ്ഞ തവണ സെമിയിൽ തകർന്നടിഞ്ഞതിന് തകർപ്പൻ പടയോട്ടവുമായി നോർത്ത് ഈസ്റ്റിന്റെ കുതിപ്പ്.
സീസണിൽ ഇതുവരെ തോൽവി അറിയാതെ കുതിയ്ക്കുന്ന നോർത്ത് ഈസ്റ്റ് ഇക്കുറി, ഹൈദരാബാദിനെയാണ് തവിടു പൊടിയാക്കിയത്.
കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് കേരളത്തെ വീഴ്ത്തിയ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് അടിച്ചു വീഴ്ത്തിയത് നോർത്ത് ഈസ്റ്റ് കുതിച്ച് കയറിയത്.
86 ആം മിനിറ്റ് വരെ ഗോൾ രഹിതമായി നീണ്ട മത്സരത്തിൽ മാക്‌സിമില്യാനോ ബറെയ്‌റോയുടെ പെനാലിറ്റിയാണ് നോർത്ത് ഈസ്റ്റിനെ വിജയ തീരത്ത് എത്തിച്ചത്.
നാല് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും രണ്ട് സമനിലയും ഉൾപ്പെടെ, എട്ട് പോയിന്റുമായി നോർത്ത് ഈസ്റ്റ് ലീഗിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും, ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടിയ ജംഷഡ്പൂർ ലീഗിൽ രണ്ടാം സ്ഥാനത്തുണ്ട്.
ഖാനയുടെ ലോകകപ്പ് താരം അസമോവാ ഗ്യാനിന്റെ ചുമലിലേറിയാണ് നോർത്ത് ഈസ്റ്റിന്റെ കുതിപ്പ്.
Third Eye News Live
0