
സർക്കാർ ജീവനക്കാർക്ക് 4000 രൂപവരെ ബോണസും ഉത്സവബത്തയും
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ,അധ്യാപകർ,പെൻഷൻകാർ എന്നിവരുടെ ബോണസും ഉത്സവബത്തയും തീരുമാനിച്ചു.
പരമാവധി 4000 രൂപ വരെയാണ് ബോണസ്. ബോണസ് ലഭിക്കാത്തവർക്ക് 2750 രൂപവരെ ഉത്സവബത്ത ലഭിക്കും.
എല്ലാ വകുപ്പുകളിലും സ്ഥിരം ജോലിക്കാർ, തൊഴിലാളികൾ, സീസണൽ ജോലിക്കാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും. ശമ്പള സ്‌കെയിൽ ബാധകമാക്കിയ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം അധ്യാപകർ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :