ചങ്ങനാശ്ശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

കോട്ടയം : ചങ്ങനാശ്ശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈൻ ആണ് അറസ്റ്റിലായത്.

video
play-sharp-fill

എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിംഗില്‍ ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് ഇയാളെ ബ്രൗണ്‍ഷുഗറുമായി അറസ്റ്റ് ചെയ്തത്.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ എ.എസ്, സിവില്‍ എക്സൈസ് ഓഫിസർമാരായ ഷിജു.കെ ഗോപകുമാർ.പി.ബി, അമല്‍ ദേവ് .ഡി, ഡ്രൈവർ റോഷി വർഗീസ് എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group