ഗുരുവായൂർ ആനക്കൊട്ടയില്‍ ആനകളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നടപടി ; ആനയെ മർദിച്ച പാപ്പാന്മാരെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു

ഗുരുവായൂർ ആനക്കൊട്ടയില്‍ ആനകളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നടപടി ; ആനയെ മർദിച്ച പാപ്പാന്മാരെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു

 

തൃശ്ശൂർ : ആനകളെ ക്രൂരമായി മര്‍ദിച്ച സംഭവത്തെത്തുടർന്ന് പാപ്പാന്മാര്‍ക്ക് സസ്പെൻഷൻ .കൃഷ്ണ, കേശവൻകുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെൻഡ് ചെയ്തത്.

 

ആനകളെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ഇവരില്‍ നിന്നും ദേവസ്വം ബോർഡ് വിശദീകരണം തേടിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് റിപ്പോർട്ട്. ഡോക്ടർമാർ ആനകളെ പരിശോധിച്ചു.

 

ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയ്ക്കും കേശവൻ കുട്ടി എന്ന മറ്റൊരാനയ്ക്കുമാണ് പാപ്പാന്‍റെ ക്രൂരമർദനമേറ്റത്. ഒരു മാസം മുമ്ബ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ക്ഷേത്രം ശീവേലിപറമ്ബിലെത്തിച്ചപ്പോഴായിരുന്നു മർദനം. വടിക്കോല് ഉപയോഗിച്ചുകൊണ്ട് തുടര്‍ച്ചയായി ശക്തമായി ആനയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group