ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയെ ക്രൂരമായി മര്‍ദിച്ച സംഭവം; രണ്ട് പാപ്പാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍, കർശന നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ : ആനയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയെ ക്രൂരമായി മര്‍ദിച്ച സംഭവം; രണ്ട് പാപ്പാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍, കർശന നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ : ആനയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

 

ഗുരുവായൂർ :ഗുരുവായൂരിൽ ആനകളെ മർദ്ദിച്ച പാപ്പാന്മാർക്കെതിരെ വനം വകുപ്പ് കേസ്സെടുത്തു.ഇവരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ രണ്ട് പാപ്പാന്മാരെ സസ്പെൻ്റ് ചെയ്തിരുന്നു. ശീവേലിക്ക് കൊണ്ടുവന്ന കൃഷ്ണ എന്ന കൊമ്പനെയാണ് പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിച്ചത്. വിഷയത്തില്‍ ദേവസ്വം ചെയര്‍മാനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററോടാണ് സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

 

രണ്ട് മാസത്തിലുള്ളില്‍ നടന്ന സംഭവമാണ് ഇതെന്നാണ് കരുതുന്നത്. എന്നാല്‍, വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി പറമ്പിലാണ് സംഭവം. ജയലളിത നടയിരുത്തിയ കൊമ്പനാണ് കൃഷ്ണ. ഇതേ സ്ഥലത്ത് തന്നെ തളച്ചിരുന്ന ജൂനിയർ കേശവൻ എന്ന ആനയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.