play-sharp-fill
ഗുരുവായൂർ ക്ഷേത്രത്തിലെ മോഷണം ; പ്രതി കാരാറുകാരനെന്ന് ദേവസ്വം അധികൃതർ

ഗുരുവായൂർ ക്ഷേത്രത്തിലെ മോഷണം ; പ്രതി കാരാറുകാരനെന്ന് ദേവസ്വം അധികൃതർ

സ്വന്തം ലേഖിക

ഗുരുവായൂർ: ക്ഷേത്രത്തിൽ തുലാഭാരത്തിന് കൊണ്ടുവന്ന കശുവണ്ടി മോഷണംപോയ സംഭവത്തിൽ കരാറുകാരനും സഹായിയുംമാണെന്ന് ദേവസ്വം അധികൃതർ. തുലാഭാരം ഒരു വർഷത്തേയ്ക്ക് കരാറെടുത്തിട്ടുള്ള മനോജും സഹായി പ്രമോദും ചേർന്നാണ് പത്തു കിലോയോളം വരുന്ന മേൽത്തരം കശുവണ്ടി മോഷണംനടത്തിയതെന്ന് ദേവസ്വം പത്രക്കുറിപ്പിൽ അറിയിച്ചു.

മനോജിനെ കരിമ്പട്ടികയിൽപ്പെടുത്താനും ദേവസ്വം തീരുമാനിച്ചു. മനോജിന്റെയും പ്രമോദിന്റെയും പേരിൽ ഗുരുവായൂർ പോലീസിൽ ദേവസ്വം പരാതി നൽകി. കഴിഞ്ഞ വർഷത്തെ കരാറുകാരനായ തൈക്കാട് സ്വദേശി മോഹനനെ തന്നെ കരാർ ഏല്പിക്കാൻ ദേവസ്വം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുലാഭാരം കൗണ്ടറിൽനിന്ന് കശുവണ്ടി കാണാതായത്. എട്ടുകിലോ തൂക്കമുള്ള കുട്ടിയ്ക്ക് തുലാഭാരം നടത്താൻ വഴിപാടുകാർ തന്നെയാണ് മേൽത്തരം കശുവണ്ടി കൊണ്ടുവന്നത്.

ഭക്തർ കൊണ്ടുവരുന്ന തുലാഭാര ദ്രവ്യങ്ങളുടെ വിവരങ്ങൾ ക്ലാർക്കിനെ ഏല്പിക്കുകയോ രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ വേണമെന്നതാണ് നടപടിക്രമം. കശുവണ്ടി കൊണ്ട് തുലാഭാരം നടത്തിയെങ്കിലും അത് രജിസ്റ്ററിലേക്ക് വരാതിരുന്നപ്പോൾ ക്ലാർക്കിന് സംശയം തോന്നി. ആ വിവരം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം ദേവസ്വം കമ്മിറ്റിയ്ക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.

ദേവസ്വം അധികൃതർ തുലാഭാരം കൗണ്ടറിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ കശുവണ്ടി കൗണ്ടറിൽനിന്ന് മാറ്റുന്നതായി കണ്ടെത്തുകയായിരുന്നു. വിഷയം വ്യാഴാഴ്ച ദേവസ്വം ഭരണസമിതി ചർച്ചചെയ്താണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. ഒരു വർഷത്തേയ്ക്ക് 19 ലക്ഷം രൂപ ദേവസ്വത്തിന് നൽകിയായിരുന്നു മനോജ് തുലാഭാരം കരാറെടുത്തത്.